വരൂ യാത്ര ചെയ്യാം ക്ലബ് ട്രാവലേറ്റിനൊപ്പം
എത്ര സുന്ദരമായ സ്ഥലത്തേക്കാണ് യാത്രപോകുന്നതെങ്കിലും എത്തുന്നിടത്തെ ചെറിയ ദുരനുഭവങ്ങൾ യാത്രികരുടെ മനസ്സുമ ടുപ്പിക്കുമെന്നത് തീർച്ചയാണ്. യാത്രയുടെ ആലസ്യത്തിൽ നിന്ന് മുക്തമാകുന്നതിനുമുൻപ് താമസസൗകര്യത്തെയോർത്ത് തലപുക യ്ക്കണം. ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് വിചാരിച്ചാൽ കിട്ടു മോയെന്നും കിട്ടുന്നതിലെ സൗകര്യങ്ങൾ എങ്ങനെയുള്ളതാണ ന്നും ഉറപ്പുപറയാനാവില്ല. അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ ഇത്തരം പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റാൻ ശ്രമിച്ച ഒരു യാത്രാപ്രേമി യുടെ സമ്മാനമാണ് ക്ലബ് ട്രാവലറ്റ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം. സാധാരണക്കാരന്റെ ബജറ്റ് യാത്രകൾക്കുമുതൽ ബിസിനസ് ടൂറു കൾക്കുവരെ ഇവർ സുരക്ഷിതയാത്ര ഓഫർ ചെയ്യുന്നു. ആലുവാ സ്വദേശിയായ ട്രിജോ ജോസഫ് 2018-ൽ ആരംഭിച്ച സംരംഭത്തിന് 2019-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചു.
അനുഭവങ്ങൾ സമ്മാനിച്ച
ആശയം
ട്രാവൽ മെമ്പർഷിപ്പുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ട ങ്കിലും സാധാരണക്കാരന്റെ യാത്രകൾക്ക് കൂടെക്കൂടാൻ ഇവയ്ക്കൊക്കെ പരിമിതികളുണ്ട്. സർവീസ് ചാർജുകളായും മറ്റും ഒളിഞ്ഞിരിക്കുന്ന നിരവധി കെണികൾ അതിലുണ്ടാവും. വിദേശയാത്രയാണെങ്കിലും ആഭ്യന്തരയാത്രയാണെങ്കിലും താ മസസൗകര്യത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പ് പറയാൻ കഴിയാ തെവരുമ്പോൾ പണച്ചെലവിനെക്കുറിച്ച് കൃത്യമായ ധാരണ യാത്രക്കാരനുണ്ടാകില്ല. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരു ക്കും. ഇവിടേക്കാണ് കുറഞ്ഞ ചെലവിൽ മൂല്യമേറിയ സേവന ങ്ങൾ ഉറപ്പാക്കാൻ ക്ലബ് ട്രാവലറ്റ് എത്തുന്നത്.
500 രൂപ മുടക്കി മെമ്പർഷിപ്പ് എടുത്താൽ ആജീവനാന്തം നീണ്ടുനിൽക്കുന്ന സേവനങ്ങളാണ് കമ്പനി ഉറപ്പുനൽകുന്നത്. സർവീസ് ചാർജുകൾ ഒന്നുംതന്നെയില്ലെന്ന് മാത്രമല്ല വർഷ ത്തിലൊരിക്കൽ മാത്രമാണ് യാത്രക്കാർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ നിരക്കുകളിൽ മാറ്റമുണ്ടാകുന്നത്. മെമ്പർഷിപ്പായി നൽകുന്ന തുക വാലറ്റിൽ ക്രെഡിറ്റാകുകയും അടുത്ത തവണ ഇത് യാത്രകൾക്ക് ഉപയോഗിക്കുകയും ചെയ്യാം. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ നിരക്കാണി ത്, താമസിക്കുന്ന സൗകര്യത്തിനനുസരിച്ച് ഓരോ തവണയും വാലറ്റ് റീചാർജ് ചെയ്ത് ഉപയോഗിക്കാം. പല നിരക്കിലുള്ളടോപ് അപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മാസവും ആകർഷകമായ ഓഫറുകളും പോയിന്റായി വാലറ്റിൽ എത്തും. ഉയർന്ന സൗകര്യങ്ങളുള്ള റൂമുകളിലേക്ക് മാറാനും അവസര മുണ്ട്.
യാത്രകൾക്ക് പരിധിയില്ല
ഇന്ത്യയിലെ വേറിട്ട കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന ഇടങ്ങളിലെ ല്ലാം സഞ്ചാരികൾക്ക് സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കളു ടെ താത്പര്യമനുസരിച്ചുള്ള സൗകര്യങ്ങൾ ഇവിടെ ലഭിക്കും. സീസ ണുകളിൽ ഉയർന്ന റേറ്റുകൾ നൽകേണ്ടിവരുമെന്ന് പേടിക്കേണ്ടതില്ല. 125+ കേന്ദ്രങ്ങളിലായി 2000-ൽപ്പരം ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. 2 സ്റ്റാർ മുതൽ 5 സ്റ്റാർ വരെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ നടത്തുന്ന യാത്രകൾക്ക് മാത്രമല്ല ക്ലബ് ട്രാവലറ്റ് സൗകര്യമൊരുക്കുന്നത്. ബിസിനസ് യാത്രകൾക്കും കമ്പനി പിന്തുണ നൽകും. കോർപ്പറേറ്റ് വാലറ്റുകളാണ് ഇതിനായി തയ്യാറാ ക്കിയിരിക്കുന്നത്. ഇതിനായി കോർപ്പറേറ്റ് കമ്പനികളുമായി ചേർന്ന് സർവീസുകൾ വിപുലീകരിക്കും.
വ്യക്തികൾക്ക് നൽകുന്നതുപോലെ കമ്പനികൾക്കും വാലറ്റുകൾ നൽകാനാണ് പദ്ധതിയിടുന്നത്. നിലവിൽ 750+ ഫ്രാഞ്ചൈസികൾ ക്ലബ് ട്രാവലറ്റിനുണ്ട്. യാത്രകൾക്കും ടൂറിസത്തിനും വലിയ പ്രാധാ ന്യം ലഭിക്കുന്ന കാലത്ത് ഇത്തരം ആശയം വ്യാപിപ്പിക്കുന്നതിനാണ് ഒരുങ്ങുന്നത്. സഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിനോദസൗകര്യ ങ്ങളും മിതമായ നിരക്കിൽ സഞ്ചാരികൾക്ക് ഉറപ്പാക്കാനുള്ള ഒരുക്ക ത്തിലാണ് ക്ലബ് ട്രാവലറ്റ്,
+917510667771
From: Yaathra Magazine.
Comments
Post a Comment